Hivision Channel

മഠാണ്ടി താരിക്കങ്ങി കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം

മാലൂര്‍: പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മഠാണ്ടി താരിക്കങ്ങി കോണ്‍ഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം മാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഹൈമാവതി നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടന്‍ ജനാര്‍ദ്ധനന്‍ അധ്യക്ഷനായി. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കോയിലോടന്‍ രമേശന്‍, ആസൂത്രണ സമിതി അധ്യക്ഷന്‍ ടി.നാരായണന്‍, കെ.കെ സനല്‍കുമാര്‍, മിഥുന്‍ സുനീഷ് , സുധീഷ് മാലൂര്‍ ,ശ്രീജേഷ് ,അഭിജിത്ത് മഹേഷ്, റിനു കുയ്യാലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *