Hivision Channel

സിപിഐഎം സ്മൃതികുടീരങ്ങളില്‍ അതിക്രമം;പ്രത്യേക സംഘം അന്വേഷിക്കും

പയ്യാമ്പലത്ത് സിപിഐഎം സ്മൃതികുടീരങ്ങളില്‍ അതിക്രമം. നേതാക്കളുടെ സ്മൃതികൂടീരങ്ങളില്‍ കരി ഓയില്‍ ഒഴിച്ചു. കെമിക്കല്‍ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, ഓ ഭരതന്‍. കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്.ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം പോളിഷ് ഉപയോഗിച്ച് വികൃതമാക്കി. അതിക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റിപോലീസ് കമ്മീഷണര്‍.

Leave a Comment

Your email address will not be published. Required fields are marked *