
കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പി.ജി. ഡിപ്ലോമ ഇന്‍ ബ്ലോക്ക്ചെയിന്‍ ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ താമസവും മെസ്സും ഉള്‍പ്പെടെയുള്ള ഒരുവര്‍ഷത്തെ സൗജന്യ പരിശീലന പരിപാടിയില്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയിലും ഫുള്‍-സ്റ്റാക്ക് ഡിവലപ്മെന്റിലും സമഗ്രമായ പരിശീലനം നല്‍കുന്നു.
ഫ്രണ്ട് എന്‍ഡ്, ബാക്ക് എന്‍ഡ്, ഡിസെന്‍ട്രലൈസ്ഡ് അപ്ലിക്കേഷന്‍ തുടങ്ങിയ വെബ് ഡിവലപ്മെന്റുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളില്‍ പ്രാവിണ്യം നേടാം. പ്ലേസ്മെന്റ് അവസരങ്ങളും നേടാം.
യോഗ്യത: ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ടെക്. അല്ലെങ്കില്‍ കംപ്യൂട്ടര്‍സയന്‍സ്, ഐ.ടി., മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ അനുബന്ധമേഖലകളില്‍ ബി.എസ്സി. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം. www.duk.ac.in/skills വഴി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.