Hivision Channel

സിയുഇടി -പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സിയുഇടി -പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

190 സര്‍വകലാശാലകള്‍ സിയുഇടി പിജി പ്രവേശന പരീക്ഷ വഴി പ്രവേശനം നല്‍കുന്നുണ്ട്. സര്‍വകലാശാലകളെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

7,68,414 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് 11 മുതല്‍ 28 തീയതികളിലായിട്ടായിരുന്നു സിയുഇടി പിജി പരീക്ഷകള്‍ നടത്തിയത്. പരീക്ഷ ഫലത്തിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം .വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം:https://cdnasb.samarth.ac

Leave a Comment

Your email address will not be published. Required fields are marked *