Hivision Channel

ഊട്ടി,കൊടൈക്കനാൽ സന്ദർശിക്കാൻ ഇ-പാസ് നിർബന്ധം

ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനം ഇ-പാസ് വഴിയാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മേയ് ഏഴു മുതൽ ജൂൺ 30 വരെയുള്ള കാലത്തേക്കാണ് ഇ-പാസ് നിർബന്ധമാക്കിയത്. നീലഗിരി, ദിണ്ടിക്കൽ ജില്ലാ കളക്ടർമാർക്കാണ് ഇ-പാസ് നൽകാനുള്ള ചുമതല. ഇതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി ദേശീയ തലത്തിൽ പരസ്യം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *