Hivision Channel

വായനയ്ക്ക് അവധിയില്ല;വേക്കളം എയ്ഡഡ് യു.പി.സ്‌കൂളില്‍ നിന്നും പുസ്തക വണ്ടി വായനശാലകള്‍ സന്ദര്‍ശിച്ചു

പേരാവൂര്‍:സമഗ്ര ശിക്ഷ കേരള ജില്ലയിലെ വായനശാലകളില്‍ ബഡ്ഡിങ്ങ് റൈറ്റേഴ്‌സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേക്കളം എയ്ഡഡ് യു.പി.സ്‌കൂളില്‍ നിന്നും പുസ്തക വണ്ടി പ്രദേശത്തെ വിവിധ വായനശാലകള്‍ സന്ദര്‍ശിച്ചു. വായനയ്ക്ക് അവധിയില്ല എന്ന മുദ്രാവാക്യത്തോടെ കുട്ടികളിലെ സര്‍ഗ്ഗാത്മകതയും വായന ശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈരായി ക്കൊല്ലി ജ്ഞാനോദയം ഗ്രന്ഥശാല, അത്തൂര്‍ സാംസ്‌കാരിക നിലയം, മൊടോങ്ങോട് ഗ്രാമശ്രീ ഗ്രസ്ഥാലയം, ചെക്കേരി സാംസ്‌ക്കാരിക നിലയം, ഏലപ്പീടിക അനുഗ്രഹ ഗ്രന്ഥാലയം, പൂളക്കുറ്റി നവബോധി ഗ്രന്ഥാലയം, നെടുംപുറംചാല്‍ നവജ്യോതി ഗ്രന്ഥാലയം, മാച്ചോല എന്നിവടങ്ങളില്‍ കുട്ടികള്‍ വായനശാല അംഗത്വം എടുക്കുകയും, സ്‌കൂള്‍ ലൈബ്രറി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ കെ.പി.രാജീവന്‍, പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കെ.എ, മദര്‍ പി.ടി.എ.പ്രസിഡന്റ് രമിഷ സജീവന്‍, അധ്യാപകരായ ഇന്ദു.പി, അനുശ്രീ, കാന്തി മതി പി.വി,ഷൈനി വിനോദ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *