ഇരിട്ടി:പുന്നാട് സ്വദേശിക്ക് ഗാന്ധിനഗര്‍ ഐ ഐ ടി യില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അഹമ്മദാബാദ് ഫിസിക്കല്‍ ലബോറട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാര്‍ബണേഷ്യസ് എയറോസോളുകളുടെ ഐസോടോപിക് (13C, 14C) സ്വഭാവം എന്ന ഗവേഷണ വിഷയത്തിലാണ് ദേവപ്രസാദിന് പി എച്ച് ഡി ലഭിച്ചത്. പുന്നാട് നിവേദിത, ഇരിട്ടി എംജി കോളേജ് (ബി എസ് സി, ഫിസിക്സ് ) എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് കുസാറ്റില്‍ നിന്നും എം എസ് സി ജിയോഫിസിക്സിലും ബിരുദം നേടിയ ദേവപ്രസാദ് പുന്നാട് മിഥിലയിലെ സി. രാജശേഖരന് മാസ്റ്ററുടേയും എം. ലീലാവതിയുടെയും മകനാണ്.