മാവോയിസ്റ്റുകള്‍ക്കെതിരെ വയനാട് മക്കിമലയില്‍ പോസ്റ്ററുകള്‍. ഗ്രാമങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തണമെന്ന് പോസ്റ്ററില്‍ ആവശ്യം. മാവോയിസ്റ്റുകളെ പോലെ മാവോയിസ്റ്റ് അനുകൂലികളും കേരളത്തിന് ആപത്തെന്ന് പോസ്റ്ററില്‍ വിമര്‍ശനം ഉണ്ട്. മക്കിമലയില്‍ ബോംബ് കണ്ടെത്തിയതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
2025 ഓടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബ് ആക്കി മാറ്റാന്‍ മാവോയിസ്റ്റ് ശ്രമമെന്ന് പോസ്റ്ററില്‍ ആരോപണം. കേരള യൂത്ത് ആര് നോട്ട് യുവര്‍ എനിമീസ് എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ചോരയില്‍ കുതിര്‍ന്ന രാഷ്ട്രീയം വേണ്ടെന്നും മദ്യവും മയക്കുമരുന്നും നല്കി യുവാക്കളെ വഴിതെറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും പോസ്റ്റര്‍.
പോസ്റ്ററുകളില്‍ മാവോയിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാന്‍സര്‍ എന്നും പോസ്റ്ററില്‍ ആക്ഷേപം. പോസ്റ്ററുകള്‍ ആരാണ് പതിച്ചിപ്പിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.