കൊട്ടിയൂര്‍ :
കൊട്ടിയൂര്‍ : നീണ്ടുനോക്കി ടൗണിന് സമീപം പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പിന് മുന്നില്‍ ഓട്ടോറിക്ഷ സിഗ്നല്‍ ഇട്ട് റോഡരികിലുള്ള സ്ഥാപനത്തിലേക്ക് കയറ്റുന്നതിനിടെ പുറകിലുള്ള പിക്കപ്പ് ജീപ്പ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും പുറകുവശവും തകര്‍ന്നു. കൊട്ടിയൂര്‍ വെങ്ങലോടി സ്വദേശി നിധിന്റേതാണ് ഓട്ടോറിക്ഷ.