ഇരിട്ടി:മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ,പിങ്ക് കാര്‍ഡുകളിലെ ഇതുവരെ മസ്റ്ററിങ്ങ് നടത്താത്ത മുഴുവന്‍ അംഗങ്ങളും റേഷന്‍ കടകളിലെത്തി അടിയന്തിരമായി മസ്റ്ററിങ്ങ് നടത്തേണ്ടതാണെന്ന് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ ഒക്ടോബര്‍ 3 മുതല്‍ 8 വരെ മാത്രമാണ് ഇ-കെവൈസി അപ്‌ഡേഷന് സമയം അനുവദിച്ചിട്ടുള്ളത്. മസ്റ്ററിങ്ങ് ആവശ്യത്തിലേക്കായി റേഷന്‍ കടകള്‍ ഒഴിവില്ലാതെ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും. ഞായറാഴ്ചകളിലും റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. കിടപ്പുരോഗികള്‍ ഗുരുതര ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരെ വീടുകളില്‍ നേരിട്ടെത്തി മസ്റ്ററിങ്ങ് നടത്തുന്നതായിരിക്കും. ഒക്ടോബര്‍ 8 ന് ഉള്ളില്‍ മസ്റ്ററിങ്ങ് ചെയ്യാത്ത ആളുകള്‍ക്ക് റേഷന്‍ വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ബന്ധമായും എല്ലാവരും റേഷന്‍ കടകളില്‍ എത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. അവസാന ദിവസത്തേക്ക് മസ്റ്ററിംഗ് മാറ്റിവെച്ചാല്‍ അമിതമായ തിരക്ക് ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ആരും അവസാനദിവസത്തേക്ക് മസ്റ്ററിങ്ങ് നീട്ടിവെക്കരുതെന്നും എല്ലാവരും അടിയന്തിരമായി മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കണമെന്നും ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.