കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകള്‍ക്കാണ് നിലവില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും തീരദേശത്ത് താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്കി.