വിളക്കോട്: വാഹന പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിബു എഫ്.പോളും സംഘവും വിളക്കോട് ഹാജി റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി പുതിയേടത്ത് ശരത്ത് പിടിയിലായത്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നെത്തിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് നല്കുന്ന സൂചന. കെ.എല്‍.78 ബി 6215 ബൈക്കില്‍ കടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വാഹന പരിശോധനയില്‍ എസ്.ഐ ഷിബു എഫ് പോളിനെ കൂടാതെ വിനോദ്, സജീഷ്, ഷൗക്കത്തലി, നിഷാദ്, സതീശന്, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.