കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശനോത്സവം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ അഡ്വ.ബിജു പെരുമത്തറ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.സി സന്തോഷ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ എന്‍.ഐ ഗീവര്‍ഗീസ്, ഹെഡ് മാസ്റ്റര്‍ എം.വി മാത്യു, മാസ്റ്റര്‍ ആല്‍വിന്‍ ജോര്‍ജ്, അനിത ആര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാപരിപാടികളും പി ടി എ യുടെ മധുരവിതരണവും നടന്നു.