പേരാവൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂര്‍, പേരാവൂര്‍ ബ്ലോക്ക് കാര്‍ഷിക വിജ്ഞാന വ്യാപന പദ്ധതി ബ്ലോക്ക്തല കര്‍ഷക സഭ 2022-23 പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍ അധ്യക്ഷത വഹിച്ചു. ആത്മ കണ്ണൂര്‍ പ്രൊജക്ട് ഡയറക്ടര്‍ പി.വി ശൈലജ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രേമി പ്രേമന്‍, മൃഗസംരക്ഷണ വകുപ്പിലെ പദ്ധതി വിശദീകരണം ഡോ. സിന്ധു പി.ആന്‍ നിര്‍വഹിച്ചു. മഞ്ജു കെ.പി, പേരാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജശ്രീ പി, കാവ്യാ ബാബു എന്നിവര്‍ സംസാരിച്ചു.