ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കക്കാട്ടില്‍ സെബാസ്റ്റ്യന്‍ 15ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. വള്ളിത്തോടില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. വള്ളിത്തോട് മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു പി.സി പോക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.മട്ടിണി വിജയന്‍, മൂര്യന്‍ രവീന്ദ്രന്‍,ഷൈജന്‍ ജേക്കമ്പ്, ടോം മാത്യു,ബൈജു ആറാം ചേരി, ജോസ് മാടത്തില്‍, രാമകൃഷ്ണന്‍ എഴുത്തന്‍, ഉഹന്നാന്‍ പേരേപ്പറമ്പില്‍,ആന്റോ പടിഞ്ഞാറെക്കര, രാധാമണി, വത്സല ചാത്തോത്ത്, റീന കൃഷ്ണന്‍, ആനിക്കുട്ടി ടീച്ചര്‍, ഹംസ നാരോന്‍, ജോര്‍ജ്ജ് മൂലയില്‍,സുനില്‍ കുര്യന്‍, ഭാസ്‌കരന്‍, പ്രകാശന്‍, രാജി സന്താഷ്, റാണി മിനി പ്രസാദ് , ബാലന്‍ ചാത്തോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.