Hivision Channel

വന നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് എടൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു

ഇരിട്ടി:കേരള വനം നിയമം ഭേദഗതി ചെയുന്നതിനുള്ള ബില്ല് മനുഷ്യരോടുള്ള വെല്ലുവിളി ആണെന്നും നൂറ് കണക്കിന് ആളുകള്‍ വന്യ ജീവികളാല്‍ കൊല്ലപ്പെടുകയും ആയിരകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരം കണക്കിന് ഹെക്ടര്‍ ഭൂമിയിലെ കൃഷിയും വീടുകളും കേട് വരുത്തുകയും ആയിരകണക്കിന് വളര്‍ത്തുമൃഗങ്ങളെയും നശിപ്പിക്കുകയും ചെയുന്ന വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ ഉള്ള സംവിധാനം ഒരുക്കണമെന്നും പകരം കൃഷിക്കാരായ മനുഷ്യരെ വെല്ലുവിളിക്കുന്ന ബില്ല് നടപ്പിലാക്കാന്‍ അനുവദിക്കുകയില്ല എന്നും കത്തോലിക്കാ കോണ്‍ഗ്രസ് എടൂര്‍ യൂണിറ്റ് പ്രതിഷേധത്തില്‍ അറിയിച്ചു.
തലശ്ശേരി അതിരൂപത വൈസ് പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു.ഫാദര്‍ തോമസ് വടക്കേമുറി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് തയില്‍, സി ജെ ജോസഫ് ചെമ്പോത്തനാടി , റെജി കൊടുംപുറം, പിസി ജോസഫ് പുല്ലങ്കണ്ണാ പള്ളി, ജോണി ആനപ്പാറ, ഷൈനി വെട്ടിയോലില്‍ , മേരി ആലയ്ക്കാമറ്റത്തില്‍ ലില്ലി കൂട്ടിയാനിയില്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *