ഇരിട്ടി:കണ്ണൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോ.ഓപ്പേററ്റീവ് സൊസൈറ്റിയുടെ തൊഴില്‍ ബാങ്ക് രൂപീകരണം ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എല്‍ എ നിര്‍വഹിച്ചു.സംഘം പ്രസിഡന്റ് കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തില്ലങ്കേരി അംഗത്വ കാര്‍ഡ് വിതരണം ചെയ്തു.ഇരിട്ടി നഗരസഭ കൗണ്‍സിലര്‍മാരായ വി. ശശി, ഷൈജു എ കെ, ശ്രീജ, സമീര്‍ പുന്നാട് ,പി എ നസീര്‍, പി കുട്ട്യപ്പ മാസ്റ്റര്‍, പി പി മുകുന്ദന്‍ മാസ്റ്റര്‍, കെ ലീല ടീച്ചര്‍, സി കെ ശശിധരന്‍, കെ ശിവശങ്കരന്‍,ഷാനിദ് പുന്നാട്, അഡ്വ പത്മപ്രിയ, വി പുരുഷോത്തമന്‍, സെക്രട്ടറി കെ വിശാഖ് എന്നിവര്‍ സംസാരിച്ചു.