ഇരിട്ടി:എകെസിസി കുന്നോത്ത് ഫൊറോന ഇടവക യൂണിറ്റ് ക്രിസ്തുമസിനോടനുബന്ധിച്ച് ഇടവകക്കാര്‍ക്കായി പുല്‍ക്കൂട് മത്സരം നടത്തുന്നു.ക്രിസ്തീയ ചൈതന്യം തുളുമ്പുന്നതും തിരുപ്പിറവിയുടെ സന്ദേശമുള്‍ക്കൊള്ളുന്നതും മനോഹാരിത നിറഞ്ഞതുമായ പുല്‍ക്കൂടുകളാണ് പരിഗണിക്കപ്പടുക.എകെസിസിയുടെ കുന്നോത്ത് യൂണിറ്റ് എക്‌സിക്യുട്ടീവ് യോഗമാണ് തീരുമാനമെടുത്തത്.ഫൊറോനാ വികാരി ഫാ.സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എന്‍.വി ജോസഫ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.അസി.വികാരി ഫാ.തോമസ് പാണാക്കുഴി, ബെന്നി പുതിയാംമ്പുറം,സെബാസ്റ്റ്യന്‍ കക്കാട്ടില്‍,തങ്കച്ചന്‍ തുരുത്തിമറ്റത്തില്‍,ജീന.കെ.മാത്യു,രഞ്ജന വടക്കേല്‍ ,സോളി പുതിയാമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.