
കാട്ടാന ആക്രമണത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി കര്‍ഷകന്‍. വയനാട് നടവയലില്‍ വനം വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ കയറിയാണ് കര്‍ഷകന്റെ ആത്മഹത്യ ഭീഷണി. കാട്ടാന വാഴ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകന്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളുടെ കയ്യില്‍ വിഷക്കുപ്പിയും ഉണ്ട്. കര്‍ഷകനെ പിന്തിരിപ്പിക്കാന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശ്രമിക്കുകയാണ്.














