
കൊല്ലം കുരീപ്പുഴയില്‍ നിര്‍ത്തിയിട്ട മീന്‍പിടുത്ത ബോട്ടുകള്‍ക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകള്‍ക്കാണ് പുലര്‍ച്ചെയോടെ തീപിടിച്ചത്.ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ ശ്രമം തുടരുന്നു. ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ആളാപായമില്ല. ഡീസല്‍ ടാങ്കുകള്‍ക്ക് തീ പിടിച്ചതും അഗ്‌നിബാധയുടെ വ്യാപ്തി കൂട്ടി.
പുലര്‍ച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവിന്‍ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളില്‍ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചില ബോട്ടുകളിലേക്ക് അഗ്‌നിരക്ഷാ സേനയ്ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.














