Hivision Channel

സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കുക. പ്രചാരണത്തില്‍ പരമാവധി ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പനയില്‍ ഇന്നലെ കൊട്ടിക്കലാശം നടത്തി. തെക്കന്‍ ജില്ലകളില്‍ വിധിയെഴത്ത് മറ്റന്നാളാണ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *