
കഞ്ചാവ് കൈവശം വച്ച പെരുന്തോടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
നിരവധി മയക്ക് മരുന്ന് ക്രിമിനൽ കേസിൽ പ്രതിയായ പെരുന്തോടി സ്വദേശി വരിക്കാനിക്കുഴിയിൽ വീട്ടിൽ എബിൻ ബെന്നി എന്നയാളാണ് 15 ഗ്രാം കഞ്ചാവുമായി തെറ്റുവഴി ഭാഗത്തു വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ,പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ആർ ജോൺ,എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.