
കഞ്ചാവ് കൈവശം വച്ച മലപ്പുറം കൊണ്ടോട്ടി വഴയൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.കൊണ്ടോട്ടി സ്വദേശി ഇപ്പോൾ അമ്പയത്തോട് ഉന്നതിയിൽ താമസിക്കുന്ന മുള്ളൻപറമ്പത്ത് വീട്ടിൽ സുജിത്ത് എം
എന്നയാളാണ് 10 ഗ്രാം കഞ്ചാവുമായി കൊട്ടിയൂർ ഭാഗത്തു വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ
പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.