Hivision Channel

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി വൃദ്ധന് ഗുരുതര പരുക്ക്

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം. സ്വര്‍ണ്ണഗന്ധിയിലെ ആദിവാസി വൃദ്ധനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കാളി (60) യെ കാട്ടാന ആക്രമിക്കുന്നത്. വിറക് ശേഖരിക്കാന്‍ പോയ കാളിയെ കാട്ടാനക്കൂട്ടം ആക്രമിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാളിയുടെ കൈകാലുകള്‍ക്കും നെഞ്ചിലുമാണ് കാട്ടാന ചവിട്ടിയത്. പരുക്ക് ഗുരുതരമാണ്. നിലവില്‍ കോട്ടത്തറ ആശുപത്രിയിലുള്ള കാളിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. പ്രത്യേകം സജ്ജീകരിച്ച ഐസിയു ആംബുലന്‍സിലായിരിക്കും തൃശൂരിലേക്ക് ഇയാളെ കൊണ്ടുപോകുക. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *