
പാകിസ്താന് എതിരെ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ അനുമതി നിഷേധിക്കും. പാക് കപ്പലുകള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാക് കപ്പലുകള്‍ക്കും അനുമതി നിഷേധിക്കും. നേരത്തെ പാകിസ്താന്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് വ്യോമപാത അടച്ചിരുന്നു.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയിരുന്നു. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും, അട്ടാരി അതിര്‍ത്ത അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയും, പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. കൂടാതെ സൈനിക നടപടിക്ക് സജ്ജമാണെന്ന് സൈന്യം അറിയിക്കുകയും ചെയ്തിരുന്നു.














