Hivision Channel

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 16,92,794 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി, 14,96,307 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 91.64 ശതമാനം പെണ്‍കുട്ടികളും 85.70% ആണ്‍കുട്ടികളുമാണ്. കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതല്‍ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയ ശതമാനം 0.41% വര്‍ദ്ധിച്ചു. 12 മണി മുതല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസള്‍ട്ട് വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാം.

Leave a Comment

Your email address will not be published. Required fields are marked *