Hivision Channel

കേരളത്തില്‍ കാലവര്‍ഷം എത്തി; സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവര്‍ഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ല്‍ മേയ് 23 നു കാലവര്‍ഷം തുടങ്ങിയിരുന്നു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ 8 ദിവസം മുമ്പ് കേരളത്തില്‍ എത്തി. കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത് 15 വര്‍ഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നിനാണ് കാലാവര്‍ഷം കേരളത്തില്‍ എത്തുക. എന്നാല്‍ ഈ വര്‍ഷം ഒരാഴ്ച മുമ്പേ കാലവര്‍ഷം കേരളത്തില്‍ എത്തി.

കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഉണ്ട്.തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *