Hivision Channel

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാകില്ല; ഹൈക്കോടതി

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. 2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇറക്കിവിടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി പാലക്കാട് സെഷന്‍സ് കോടതിയെ സമീപിച്ചത്.

ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ യുവതിയെ കോടതി അനുവദിച്ചു. പാര്‍പ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസ്സിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് കോടതി വിലയിരുത്തി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ജസ്റ്റിസ് എം.ബി.സ്നേഹലത പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *