Hivision Channel

പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി;പൊലീസുകാരന്‍ അറസ്റ്റില്‍

പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് പിടിയിലായത്.

സ്റ്റേഷനോട് ചേര്‍ന്ന് വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പൊലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ അറസ്‌റ് ചെയ്തു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *