
ഇരിട്ടി:കുന്നോത്ത് സെന്റ് തോമസ് ഫൊറോനാ ഇടവകയില്‍ നിന്നും എസ് എസ് എല്‍ സിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കുന്നോത്ത് എ കെ സി സി യൂണിറ്റ് അനുമോദിച്ചു. കുന്നോത്ത് സെന്റ് തോമസ് പാരിഷ് ഹാളില്‍ വെച്ച് നടന്ന അനുമോദന യോഗത്തില്‍ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ടില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. എ കെ സി സി യൂണിറ്റ് പ്രസിഡന്റ് എന്‍വി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സമിതി അംഗം ബെന്നി പുതിയാമ്പുറം, ഇടവക കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കക്കാട്ടില്‍, തങ്കച്ചന്‍ തുരുത്തിമറ്റത്തില്‍,ജീന കെ മാത്യു, രഞ്ജന തോമസ്, മിനി മംഗലത്തില്‍ സോളി പുതിയമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.














