Hivision Channel

ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഇരിട്ടി:ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 29 ലക്ഷം രൂപ മുതല്‍ മുടക്കി പ്രീമിയം നിലവാരത്തില്‍ നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം കാലാങ്കി ടൂറിസം മേഖലയില്‍ ഇരിക്കൂര്‍ നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.സ്ത്രീകള്‍ക്കു പുറമെ പുരുഷന്മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ടോയിലേറ്റു സംവിധാനങ്ങള്‍,വിശ്രമ മുറി, ഫീഡിങ് ഏരിയ, കഫറ്റീരിയ, ചാരു ബഞ്ചുകള്‍, ഊഞ്ഞാല്‍ തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി അധ്യക്ഷത വഹിച്ചു. നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ മുഖ്യാതിഥിയായി . കാലാങ്കി പള്ളി വികാരി റവ ഫാ മാത്യു കുന്നേല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ വി ഷാജു, അഷറഫ് പാലശ്ശേരി, ഇന്ദിര പുരുഷോത്തമന്‍, വാര്‍ഡ് മെമ്പര്‍മാരായ ജോളി ഫിലിപ്പോസ്, ടോമി ജോസഫ് മൂക്കനോളി,സരുണ്‍ തോമസ്, കാലാങ്കി മേഖല ടൂറിസം പ്രമോഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റ് ജിന്റോ മാസ്റ്റര്‍, ദേവസ്യ കേളിമറ്റത്തില്‍, രാജന്‍ കുറ്റിയാടന്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് മനോജിന്‍ എസ് പി ,അസിസ്റ്റന്റ് എന്‍ജിനീയര്‍ നീതു ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വഴിയോര വിശ്രമ കേന്ദ്രത്തിന് വേണ്ടി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ അഡ്വ പി വി എല്‍ദോ, വഴിയൊരു വിശ്രമ കേന്ദ്രത്തിലേക്ക് വഴി സൗജന്യമായി വിട്ടു നല്‍കിയ ചാക്കോ ചേക്കാതടത്തില്‍, വഴിയോര വിശ്രമ കേന്ദ്രത്തിന്റെ കരാറുകാരന്‍ ബിജു കുറ്റിയാടന്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *