Hivision Channel

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ ആഘോഷം നടത്തിയതായി സാക്ഷിമൊഴി

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ ആഘോഷം നടത്തിയതായി സാക്ഷിമൊഴി.ഭീകരര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ക്കുന്നത് കണ്ടു എന്നും സാക്ഷി എന്‍ഐഎക്ക് മൊഴി നല്‍കി. അക്രമം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭീകരര്‍ തടഞ്ഞു നിര്‍ത്തി കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. പ്രദേശവാസിയാണെന്ന് ബോധ്യപ്പെട്ടതോടെ തന്നെ വെറുതെ വിട്ടുവെന്നും മൊഴിയിലുണ്ട്.

ചിരിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നാണ് സാക്ഷി മൊഴി. കേസില്‍ നിലവില്‍ അറസ്റ്റിലുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് എന്നീ പ്രതികളെ ഭീകരര്‍ക്ക് ഒപ്പം കണ്ടതായും മൊഴിയില്‍ പറയുന്നു. ഭീകരര്‍ക്ക് പ്രാദേശിക സഹായം നല്‍കിയവരാണ് ഇവര്‍. എന്‍ഐഎ സംഘം ഈ സ്ഥലം പരിശോധിച്ച് ആ നാല് വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *