
പത്ത് കോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ അടിച്ചത് കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്. എം സി 678572 നമ്പര്‍ ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കണ്ണൂര്‍ പയ്യന്നൂര്‍ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജന്‍സി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമടിച്ചത്.
രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകള്‍ക്കുമാണ് ലഭിക്കുന്നത്. ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിനായി വില്‍പ്പനക്കെത്തിച്ചിരുന്നത്














