Hivision Channel

വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

നാല് പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് തന്റെ മാന്ത്രികസ്വരമാധുരി പെയ്യിച്ച് ഓരോ മലയാളിയുടെയും ഹൃദയത്തില്‍ മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു.

പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളിയുടെ ഹൃദയത്തിലൂടെയാണ് അതിന്റെ കൈവഴികള്‍. കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളില്‍ അത് സന്നിവേശിപ്പിക്കുന്ന, ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത. നറുനിലാവു പോലെ മലയാളി മനസ്സുകളിലേക്ക് അലിഞ്ഞമരുന്ന ആ അമരസല്ലാപത്തിന് ആഴവും പരപ്പും ആര്‍ദ്രതയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *