Hivision Channel

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ പ്രമോദ് മരിച്ചനിലയില്‍. തലശേരിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പ്രമോദിനായി ചേവായൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലര്‍ച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *