
ഇന്ന് ചിങ്ങം ഒന്ന്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികള്‍ കാല്‍വയ്ക്കുന്ന ദിവസം. ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയാണ് മലയാളികള്‍.കര്‍ക്കടക വറുതിയുടെ നാളുകള്‍ പിന്നിട്ട് ഓണത്തെ വരവേല്‍ക്കാനായി ഇന്നുമുതല്‍ നാടും നഗരവും ഒരുങ്ങും. കൊല്ലവര്‍ഷത്തിന്റെ ആദ്യ ദിവസമായതിനാല്‍ മലയാളികള്‍ക്ക് ഈ ദിവസം പുതുവര്‍ഷാരംഭം കൂടിയാണ്.
മലയാളക്കരയ്ക്ക് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.മനുഷ്യ പുരോഗതിയുടെ, സംസ്‌കൃതിയുടെ, സമഭാവനയുടെ അടയാളപ്പെടുത്തലുകളാണ് മലയാളിക്ക് ഓരോ കര്‍ഷക ദിനവും.പഞ്ഞ കര്‍ക്കിടത്തിന്റെ വറുതി ഒഴിഞ്ഞ് മനുഷ്യനെ സ്വപ്നം
കാണിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്.














