Hivision Channel

പായം യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘത്തിന്റെ 30ാം വാര്‍ഷികം

ഇരിട്ടി:പായം യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘത്തിന്റെ 30 ാം വാര്‍ഷികവും, പുനരുദ്ധാരണ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തോദ്ഘാടനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ആദ്യകാല ഭരണ സമിതി അംഗങ്ങളെ ആദരിച്ചു. കണ്ണൂര്‍ കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ കെ കെ ശ്രീജിത്ത് മുഖ്യാതിഥി ആയി. കയര്‍ ഇന്‍സ്പെക്ടര്‍ ദീപ്തി, പി സി പോക്കര്‍, കെ സി ആഗസ്റ്റിന്‍, വി മോഹനന്‍, സുനില്‍ പി കുര്യന്‍, സഞ്ജീവന്‍ സി വി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *