സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്‍ക്കുന്നവര്‍ ആശ്രയിക്കുന്ന സിരിജഗന്‍ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2016 സെപ്റ്റംബര്‍ മുതലാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗന്‍ സമിതിയെ സമീപിച്ചത്. ഇതില്‍ 881 അപേക്ഷകളില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കി. ഇവരില്‍ 749 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. പട്ടി കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആള്‍ക്കാരായതിനാല്‍ സമിതിയെ കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.