
മണത്തണ ല ആര്‍ട് ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ എബിസി ആര്‍ട്ട് റൂം കൊച്ചി ബെനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് നവംബര്‍ 29,30 തീയതികളില്‍ മണത്തണ കോട്ടക്കുന്നില്‍ കമ്യൂണിറ്റി ആര്‍ട്ട് പ്രാക്ടീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.12 വയസിന് മുകളില്‍ പ്രായമുള്ള കലാഭിമുഖ്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സമൂഹകലാവിഷ്‌കാര ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്.എബിസി ആര്‍ട്ട് റൂം കൊച്ചി ബെനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബ്ലെയ്‌സ് ജോസഫും സംഘവുമാണ് ക്യാമ്പ് നയിക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ചിത്ര, ശില്‍പ ,കരകൗശല , ഡിജിറ്റല്‍ ആര്‍ട്ട് തുടങ്ങി ഏതു തരത്തിലുള്ള ദൃശ്യകലയിലും താത്പര്യമുള്ളവര്‍ നവംബര്‍ 20 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം
ഫോണ്‍:91 70123 76133,91 99610 73667














