
ഇരിട്ടി:ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ വീണ്ടും ചരിത്രമെഴുതി വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂള്‍.എല്‍ .പി വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും,യു.പി സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി,നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് വീര്‍പ്പാട് യു പി സ്‌കൂള്‍. സ്‌കൂളിലെ തന്നെ അനശ്വര കെ.എസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു .കൂടാതെ ശാസ്ത്രമേളയില്‍ എല്‍. പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനകാര്‍ക്കുള്ള ട്രോഫിയും കലോത്സവ വേദിയില്‍ വച്ച് ഏറ്റുവാങ്ങി .യുപി കലോത്സവത്തിലും,അറബിക് കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. വിജയികളെ മാനേജ്‌മെന്റും,പി ടി എയും സ്റ്റാഫും അനുമോദിച്ചു.ആഹ്ലാദപ്രകടനവും റാലിയും നടത്തി.














