Hivision Channel

കാട്ടു നെല്ലിക്ക പുസ്തക പ്രകാശനം

ഇരിട്ടി:കാല്‍ നൂറ്റാണ്ടായി റിയാദില്‍ പ്രവാസം നയിക്കുന്ന ഉളിയില്‍ സ്വദേശി സുബൈദ കോമ്പില്‍ എഴുതിയ ‘കാട്ടുനെല്ലിക്ക’ എന്ന കഥാ സമാഹാരം പ്രമുഖ യുഎ ഇ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഡോക്ടര്‍ മറിയം ഷിനാസി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ സന്ധ്യ രഘു കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. ഹരിതം ബുക്‌സ് എം ഡി പ്രതാപന്‍ തയാട്ട് അധ്യക്ഷത വഹിച്ചു.റെജി അബ്ദുള്ള,എന്‍ എന്‍ അബ്ദുള്‍ ഗഫൂര്‍,അംന തസ്‌കിയ, അഷ്റഫ് ബഷീര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ :പ്രവീണ്‍ കുമാര്‍ അവതാരാകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പില്‍ മറുപടി പ്രസംഗം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *