പേരാവൂര്‍: മണത്തണയിലെ കച്ചവട സ്ഥാപനത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മണത്തണയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും ചേര്‍ന്നു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത വഹിച്ചു. അക്രമികളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കാന്‍ ഏതറ്റം വരെ പോകാനും സമാധാനപരമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഒരുക്കാനും അതിനാവാത്താ പക്ഷം സംഘടനാപരമായി തന്നെ നേരിടാന്‍ നിശ്ചയിച്ചതായും യോഗം അറിയിച്ചു. യൂണിറ്റ് മുന്‍ പ്രസിഡണ്ട് സുധീര്‍ ബാബു, കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡണ്ട് എസ്.ജെ. തോമസ്, സെക്രട്ടറി ജെയിംസ്, മണത്തണ യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ കെ.സി, സുരേന്ദ്രന്‍ എം.കെ, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമന്‍, എ.രാജന്‍ എന്നിവര്‍ സംസാരിച്ചു.