Hivision Channel

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷക ചുമതലയേറ്റു

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള കണ്ണൂര്‍ ജില്ലയിലെ പൊതുനിരീക്ഷകയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ ആര്‍ കീര്‍ത്തി കണ്ണൂരിലെത്തി ചുമതലയേറ്റു. കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ പൂര്‍ണ ചുമതല വഹിക്കുന്നു. കലക്ടറേറ്റിലെത്തിയ പൊതുനിരീക്ഷക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനുമായി കൂടിക്കാഴ്ച നടത്തി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ പൊതുനിരീക്ഷകയെ ഫോണില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍: 9447979150. ആവശ്യമെങ്കില്‍ കണ്ണൂര്‍ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ ഒമ്പത് മണി വരെയും രാത്രി ഏഴ് മുതല്‍ എട്ട് മണി വരെയും മുന്‍കൂട്ടി അറിയിച്ച് കൂടിക്കാഴ്ച നടത്താവുന്നതാണെന്നും അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. ടി.കെ പ്രിയ പൊതുനിരീക്ഷകയുടെ ലെയ്സണ്‍ ഓഫീസറാണ്. ഫോണ്‍: 9446668080

Leave a Comment

Your email address will not be published. Required fields are marked *