Hivision Channel

ഹരിത സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ തുടക്കം

കണ്ണൂര്‍:തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന ‘ഹരിത സന്ദേശ വാഹന യാത്ര ജില്ലയില്‍ പര്യടനം ആരംഭിച്ചു. പയ്യന്നൂര്‍ കോളേജില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും ഹരിത പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എം സന്തോഷ് നിര്‍വഹിച്ചു. ഹരിത സന്ദേശ യാത്ര ആദ്യദിനത്തില്‍ പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ്, പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരം, ചെറുകുന്ന്തറ എന്നിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പര്യടനം തുടരും. നവംബര്‍ 28 ന് പയ്യാമ്പലം ബീച്ചിലാണ് സമാപനം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനം ഉറപ്പാക്കുക, ഒറ്റത്തവണ നിരോധിത ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക, അംഗീകൃത വസ്തുക്കള്‍ കൊണ്ടുമാത്രം ബാനറുകളും ബോര്‍ഡുകളും തയ്യാറാക്കുക, മലിനീകരണം പരമാവധി കുറക്കുക, പ്രകൃതിയെ മലിനപ്പെടുത്താതെ പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ ശീലമാക്കുക എന്നീ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മജീഷ്യന്‍ രാജീവ് മേമുണ്ടയും സംഘവും നയിച്ച മ്യൂസിക്കല്‍ മാജിക് ഷോയും അരങ്ങേറി.

ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി അഷറഫ്, ശുചിത്വമിഷന്‍ ആര്‍.പി കെ.എം സോമന്‍, പയ്യന്നൂര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ് ലീഡര്‍ അര്‍ജുന്‍ മണികണ്ഠന്‍, ഇ മോഹനന്‍, എം സുജന എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *