
എസ്‌ഐആര്‍ ജോലികള്‍ക്കായി വിദ്യാര്‍ഥികളെ നിയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വളണ്ടിയേഴ്‌സ് ആയി ആവശ്യപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം.
വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയില്‍ ഒരു കാരണവശാലും കുട്ടികളുടെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കുട്ടികളെ മറ്റു പരിപാടികള്‍ക്ക് വിളിച്ചു കൊണ്ടു പോകാന്‍ പാടില്ല. ഓഫീസ് ജോലികള്‍ക്ക് കുട്ടികള ഉപയോഗിക്കാന്‍ കഴിയില്ല. അത് ഉത്തരവായി ഇറക്കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.














