Hivision Channel

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടി തെറിച്ചു; കരുനാഗപ്പള്ളിയില്‍ 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളിയില്‍ ടിയര്‍ ഗ്യാസ് പരിശീലനത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ടിയര്‍ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റത്. പരിക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2 വനിത പൊലീസ് ഉദ്യോസ്ഥര്‍ക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ടിയര്‍ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോള്‍ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *