
പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കില്‍ ആ ദിവസം കൂടി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു നല്‍കണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ നിര്‍ദ്ദേശം നല്‍കി.
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തിരഞ്ഞെടുപ്പിന്റെ തലേദിവസം (പോളിംഗ് സാധനങ്ങളുടെ വിതരണദിവസം) രാവിലെ മുതല്‍ പോളിംഗ് ദിവസം പോളിംഗ് സാധനങ്ങള്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കുന്നത് വരെയാണ്. ഇത് പോളിംഗ് ദിവസം രാത്രി ഏറെ വൈകുകയോ, അടുത്ത ദിവസം രാവിലെ വരെ നീണ്ടുപോകുകയോ ചെയ്യാറുണ്ടെന്നതിനാലാണ് ഈ ആനുകൂല്യം.














