Hivision Channel

സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ അവധി

സ്വകാര്യ മേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമ്മതിദായകര്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
അപ്രകാരം അവധി അനുവദിക്കുന്നതുമൂലം തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കേണ്ടതാണ്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അത്തരത്തില്‍ അവധി നല്‍കുമ്പോള്‍ വേതനം കുറവു ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാന്‍ പാടില്ലായെന്നും കമ്മീഷണര്‍ അറിയിച്ചു. അവധിയോ അനുമതിയോ സംബന്ധിച്ച പരാതികളില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ലേബര്‍ കമ്മീഷണറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *