Hivision Channel

കൊട്ടിയൂര്‍ നെയ്യമൃത് സമിതിയുടെ വാര്‍ഷിക കലണ്ടര്‍ പ്രകാശനം ചെയ്തു

കൊട്ടിയൂര്‍:കൊട്ടിയൂര്‍ നെയ്യമൃത് സമിതിയുടെ വാര്‍ഷിക കലണ്ടര്‍ മുന്നോക്ക സമുദായം കോര്‍പറേഷന്‍ ഡയരക്ടര്‍ കെ. സി.സോമന്‍ നമ്പ്യാര്‍ കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ നാരായണന്‍ നായര്‍ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.കൊട്ടിയൂര്‍ ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിയുടെ പ്രസിഡന്റ് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

കെ. സി.സോമന്‍ നമ്പ്യാര്‍, ചെയര്‍മാന്‍ തിട്ടയില്‍ നാരായണന്‍ നായര്‍,എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോകുല്‍, ദേവസ്വം മേനേജര്‍ നാരായണന്‍,സന്തോഷ് വില്ലിപ്പാലന്‍ തൃക്കാപാലം മഠം കാരണവര്‍ മാധവന്‍ നായര്‍, തൂണേരി മഠം കാരണവര്‍ വിശ്വ മോഹനന്‍ മാസ്റ്റര്‍, എടവന മഠം കാരണവര്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ ,സുജിത് മാവില, ശരവണ കുമാര്‍,ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍,പി സ്വേതു മാധവന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ നെയ്യമൃത് മഠം പുനരുദ്ധാരണത്തിനുള്ള സമിതിയുടെ ധന സഹായം വിതരണം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *