
കേരളത്തിലെ എസ്‌ഐആര്‍ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. എനുമറേഷന്‍ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. കമ്മീഷന്‍ മറ്റന്നാള്‍ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ ഉയോഗിക്കരുത് എന്ന് കോടതി.














